കമല്‍നാഥിന്റെ ബിജെപി പ്രവേശനം രണ്ട് ദിവസത്തിനകം?; ബിജെപി നേതൃത്വവുമായി ചര്‍ച്ച ഉടന്‍

MTV News 0
Share:

കോൺഗ്രസ് മുൻ മുഖ്യമന്ത്രി കമൽ നാഥിൻ്റെയും മകനും എംപിയുമായ നകുൽ നാഥിൻ്റെയും ബി ജെ പി പ്രവേശനം രണ്ട് ദിവസത്തിനകമെന്ന് സൂചന. ഡൽഹിയിലെത്തിയ കമൽനാഥ് ബിജെപി നേതൃത്വവുമായി ഉടൻ ചർച്ച നടത്തിയേക്കും. ഇതിനിടെ നകുൽ നാഥ് 
എക്സ് ബയോയിൽ നിന്ന് കോൺഗ്രസ് എന്നത് നിക്കി. ന്യായ് യാത്ര മധ്യപ്രദേശിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസിൻ്റെ പ്രധാന മുഖങ്ങളിലൊന്ന് ബിജെപിയിലേക്ക് കളം മാറാൻ പോകുന്നത്. രാജ്യസഭ സീറ്റെന്ന ആവശ്യം കോൺഗ്രസ് നിരസിച്ചതോടെയാണ് കമൽനാഥ് ബി ജെ പിയോട് അടുത്തത്. സ്വന്തം തട്ടകമായ ചിന്ദ്വാഡയിലെ റാലിക്ക് ശേഷമാണ് കമൽ നാഥ് ഡൽഹിയിലെത്തിയത്
തിടുക്കം വേണ്ടെന്നും  ബിജെപിയിൽ ചേരുകയാണെങ്കിൽ അറിയിക്കുമെന്നുമാണ് കമൽനാഥിൻ്റെ പ്രതികരണം. വാർത്തകൾ തള്ളിയ കോൺഗ്രസ് കമൽനാഥിന് ബിജെപിയിലേക്ക് പോകാനാകില്ലെന്ന് പ്രതികരിച്ചു. നെഹ്റുവിൻറെ കാലം തൊട്ടേ പാർട്ടിക്കൊപ്പമുള്ള നേതാവാണ് കമൽനാഥ് എന്നായിരുന്നു മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിന്റെ പ്രതികരണം. കമൽ നാഥ് കോൺഗ്രസ് വിടുമ്പോൾ 15 എംഎൽഎമാരെ കൂടി കൊണ്ടുപോകും എന്നാണ് വിവരം.