
സൗഹൃദമത്സരത്തിൽ ലിത്വാനിയയെ തകർത്ത് സ്പെയിൻ കരുത്തുകാട്ടി. സ്പെയിന്റെ അണ്ടർ 21 ടീം കളിക്കളത്തിലിറങ്ങിയ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ആതിഥേയരുടെ ജയം. മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ബൾഗേറിയയെ തകർത്ത് തരിപ്പണമാക്കി.
ലെഗാനീസിൽ നടന്ന മത്സരം അന്താരാഷ്ട്ര സൗഹൃദപോരാട്ടമായിരുന്നെങ്കിലും യുവനിരയെ കളിക്കളത്തിലിറക്കാനായിരുന്നു തീരുമാനം. ടീമിനെ ഒരുക്കിയതും അണ്ടർ 21 പരിശീലകൻ തന്നെയാണ്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഹ്യൂഗോ ഗ്വില്ലാമോണിലൂടെ സ്പെയിൻ മുന്നിലെത്തി. പിന്നീട് ബ്രാഹിം ഡിയാസ്, ജാവി പുവാഡോ, ജുവാൻ മിറാൻഡ എന്നിവർ കൂടി സ്പെയിന് വേണ്ടി ഗോൾവലകുലുക്കി.
ഫ്രാൻസിലെ നാഷ്ണൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയർ ബൾഗേറിയയെ തകർത്തത്. 29-ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മെനാണ് ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്. പിന്നീട് പകരക്കാരനായി ഇറങ്ങിയ ഒളിവർ ജീറൂഡ് 83,90 മിനിറ്റുകളിൽ ഫ്രാൻസിനായി രണ്ട് ഗോളുകൾ കൂടി നേടി.
© Copyright - MTV News Kerala 2021





View Comments (0)