ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം 76-ാമതോ 77-ാമതോ? ആശയക്കുഴപ്പം ഇനി വേണ്ട, ഉത്തരമിതാ

MTV News 0
Share:
MTV News Kerala

എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് നമ്മള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതരാകുന്നത്. രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യയെ കോളനിയാക്കി ഭരിച്ച സൂര്യനസ്തമിക്കാത്ത സാമാജ്ര്യത്തെ ദീര്‍ഘമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെയാണ് രാജ്യം മുട്ടുകുത്തിക്കുന്നത്. കൊളോണിയല്‍ നിയന്ത്രണത്തില്‍ നിന്ന് സമ്പൂര്‍ണ്ണ പരമാധികാരത്തിലേക്കുള്ള യാത്രയാണ് എല്ലാ വര്‍ഷം ആഗസ്റ്റ് 15 ലും ഓര്‍മിക്കപ്പെടുന്നത്.രാജ്യമെമ്പാടും അന്നേ ദിവസം ഒരേ മനസോടെ ദേശീയ പതാക വാനിലുയര്‍ത്തുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ സ്മരിക്കുകയും ചെയ്യും. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന് ഇനി മൂന്ന് ദിവസം കൂടിയേ ബാക്കിയുള്ളൂ. എന്നാല്‍ പലര്‍ക്കും ഇത് 76-ാമത്തെ സ്വാതന്ത്ര്യദിനാഘോഷമാണോ അതോ 77-മാത്തെ സ്വാതന്ത്ര്യദിനാഘോഷമാണോ എന്ന് അറിയില്ല. ഇക്കാര്യത്തില്‍ നിങ്ങളില്‍ പലര്‍ക്കും ഈ ആശയക്കുഴപ്പം കാണും.1947 ല്‍ ആണ് ബ്രിട്ടീഷ് ഭരണം വിടപറഞ്ഞതെന്നും ഓഗസ്റ്റ് 15 ആണ് ഇന്ത്യയുടെ ഔദ്യോഗിക സ്വാതന്ത്ര്യദിനം എന്നതും തര്‍ക്കമില്ലാത്ത കാര്യമാണല്ലോ. അതിന് ശേഷം 1948 ല്‍ ആണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. അതിനാല്‍ ആ കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 76-ാം വര്‍ഷമാണ്. എന്നാല്‍ 1947 ലെ ആദ്യത്തെ സ്വാതന്ത്ര്യദിനം മുതല്‍ എണ്ണാന്‍ തുടങ്ങിയാല്‍ ഈ വര്‍ഷം 77-ാം ആഘോഷമായി മാറും.1947 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെയും കന്നി സ്വാതന്ത്ര്യ ദിനത്തിന്റെയും ഉദ്ഘാടന വര്‍ഷമായി ഉയര്‍ന്നു നില്‍ക്കുന്നു. 2023-ല്‍, രാജ്യം അഭിമാനത്തോടെ 76-ാം സ്വാതന്ത്ര്യദിനമാണ് ആഗസ്റ്റ് 15-ന് ആചരിക്കാന്‍ പോകുന്നത്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ‘രാഷ്ട്രം ആദ്യം, എപ്പോഴും ആദ്യം’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ തീം.അതിനാല്‍ തന്നെ 76-ാമത്തെ ആയാലും 77-ാമത്തേതായാലും, ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഐക്യത്തിന്റെയും ധീരതയുടേയും രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്ന ചൈതന്യത്തിന്റെയും ഊര്‍ജ്ജസ്വലമായ ഓര്‍മ്മപ്പെടുത്തലായി തുടരുന്നു. അതിനാല്‍ ഈ ദിനം സമഭാവനയോടെ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ട് ആഘോഷിക്കാനാണ് ശ്രമിക്കേണ്ടത്

Share:
MTV News Keralaഎല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് നമ്മള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതരാകുന്നത്. രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യയെ കോളനിയാക്കി ഭരിച്ച സൂര്യനസ്തമിക്കാത്ത സാമാജ്ര്യത്തെ ദീര്‍ഘമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെയാണ് രാജ്യം മുട്ടുകുത്തിക്കുന്നത്. കൊളോണിയല്‍ നിയന്ത്രണത്തില്‍ നിന്ന് സമ്പൂര്‍ണ്ണ പരമാധികാരത്തിലേക്കുള്ള യാത്രയാണ് എല്ലാ വര്‍ഷം ആഗസ്റ്റ് 15 ലും ഓര്‍മിക്കപ്പെടുന്നത്.രാജ്യമെമ്പാടും അന്നേ ദിവസം ഒരേ മനസോടെ ദേശീയ പതാക വാനിലുയര്‍ത്തുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ സ്മരിക്കുകയും...ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം 76-ാമതോ 77-ാമതോ? ആശയക്കുഴപ്പം ഇനി വേണ്ട, ഉത്തരമിതാ