ചാലിയാർ അഡ്വഞ്ചർ ടൂറിസം പദ്ധതി:, ഫ്രഞ്ച് സംഘം പ്രദേശങ്ങൾ സന്ദർശിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ:ചാലിയാർ അഡ്വഞ്ചർ ടൂറിസവുമായി ബന്ധപെട്ട് പദ്ധതി ഉൾപെടുന്ന പ്രദേശങ്ങൾ ഫ്രാൻസിൽ നിന്നുമുള്ള സംഘം എത്തി സന്ദർശിച്ചു.
ഗ്ലോബ് കൈറ്റേഴ്‌സ് പ്രസിഡന്റ്‌ മക്സിം ഡേവിഡ് , ഗ്ലോബ് യോഗ കൈറ്റേഴ്‌സ് കാറ്റിയ സെൻ, മാരി പിയേരി എന്നിവരാണ് സന്ദർശനം നടത്തിയത്. കീഴുപറമ്പ് മുറിഞ്ഞമാടിൽ നിന്നും മാവൂർ എളമരം കടവ് വരെ ബോട്ടിൽ സഞ്ചരിച്ച് ചാലിയാറിന്റെ വാട്ടർ സ്പോർട്സ് സാധ്യതകളെ കുറിച്ച് സംഘം വിശദമായി പഠനം നടത്തി.

സന്ദർശന ശേഷം മാവൂർ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗം മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ഡ്രീം ചാലിയാർ ചെയർമാൻ കമ്മദ് കുട്ടി ഹാജി അധ്യക്ഷനായി, കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സഫിയ, വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ, മാവൂർ ഗ്രാമ പഞ്ചായത്തംഗം മോഹൻദാസ്, ഡ്രീം ചാലിയാർ പ്രൊജക്ട് സി.ഇ.ഒ എസി അബ്ദു റഹ്മാൻ നോളജ് സിറ്റി, കൈറ്റ് ഇന്ത്യാ ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, സിടി അബ്ദുൾ മജീദ്, അബ്ദുസ്സലാം കോട്ടൺ സ്പോട്ട്, അസീസ് ഒറ്റയിൽ വിജയൻ കോഴിക്കോട്, എന്നിവർ സംസാരിച്ചു.
ജാഫർ കൊണ്ടോട്ടി, ആയിശ മാവൂർ, ഷമീം വാഴക്കാട്, അബ്ബാസ് കളത്തിൽ, എന്നിവർ നേതൃത്വം നൽകി.

ഡ്രീം ചാലിയാർ പ്രൊജക്ട് ടൂറിസം മേഖലയിൽ ഏറെ സാധ്യതകൾ നിലനിൽക്കുന്നതാണെന്നും പ്രദേശത്തെ ഭൂപ്രകൃതി പദ്ധതിക്ക് അനുയോജ്യമാണെന്നും ഫ്രഞ്ച് സംഘം അഭിപ്രായപെട്ടു. ഈ കാര്യങ്ങൾ ഉൾപെടുത്തി കേരള സർക്കാരിലും ടൂറിസം വകുപ്പിലും പഠന റിപ്പോർട്ട് സമർപ്പിക്കുമെന്നും സംഘം കൂട്ടിച്ചേർത്തു. ഗുലാം ഹുസൈൻ കൊളക്കാടൻ സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.