പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് 1,110 രൂപ.

MTV News 0
Share:
MTV News Kerala

സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ വില 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ചു. 2124 രൂപയാണ് പുതിയ വില. സമീപകാലത്ത് പാചകവാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്.

എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയാണ്. വാണിജ്യ സിലിണ്ടറിനുള്ള വില വർധന ചെറുകിട ഹോട്ടലുകൾ,ബേക്കറികൾ, തട്ടുകടകൾ, കുടുംബശ്രീ നടത്തുന്ന ഹോട്ടലുകൾ എന്നിവയെ രൂക്ഷമായി ബാധിക്കും. മാത്രമല്ല, ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ നിരക്ക് ഉയരാനും ഇത് കാരണമാകും.

Share:
MTV News Keralaസാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ വില 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ചു. 2124 രൂപയാണ് പുതിയ വില. സമീപകാലത്ത് പാചകവാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയാണ്. വാണിജ്യ സിലിണ്ടറിനുള്ള വില വർധന...പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് 1,110 രൂപ.