ഗെയ്റ്റ്- ഫാരിസ് ടാലന്റ് എക്സാം: റജ റമദാന് ഒന്നാം റാങ്ക്

MTV News 0
Share:
MTV News Kerala

എടവണ്ണപ്പാറ: ഹൈസ്കൂൾ ട്യൂഷൻ രംഗത്ത് എടവണ്ണപാറയിലെ ഏറ്റവും മികച്ച സ്ഥാപനമായ ഗെയ്റ്റ് അക്കാദമിയും പ്രശസ്ത ഹോട്ടൽ ആയ ഫാരിസ് റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച ഗെയ്റ്റ്- ഫാരിസ് ടാലന്റ് പരീക്ഷയിൽ റജ റമദാൻ ഒന്നാം റാങ്ക് കരസ്ഥമാക്കി.

*ജി എച്ച് എസ് എസ്* വാഴക്കാട് വിദ്യാർത്ഥിനിയായ റജ റമദാൻ ചെറുവായൂർ സ്വദേശിയായ റഫീഖ് റമദാൻ -അസ്ബറ ദമ്പതികളുടെ മകളാണ്.
എടവണ്ണപാറ ജിഎച്ച് എസ് ചാലിയപ്രം വിദ്യാർത്ഥിയായ നസൽറഹ്മാനാണ് രണ്ടാം സ്ഥാനം
പണിക്കരപുറായ സ്വദേശിയായ അബ്ദുറഹിമാൻ-അസ്മാ ബി ദമ്പതികളുടെ മകനാണ് നസലുറഹ്മാൻ.

എടവണ്ണപാറ ചാലിയപ്രം സ്കൂൾ വിദ്യാർത്ഥിയായ അനുപ് കൃഷ്ണയാണ് മൂന്നാം സ്ഥാനം നേടിയത്
എടവണ്ണ പാറ സ്വദേശിയായ കൃഷ്ണദാസ്- അനുദമ്പതി കളുടെ മകനാണ് അനൂപ് കൃഷ്ണ.
രാവിലെ 10 മണിക്ക് ആരംഭിച്ച ടാലൻറ് എക്സാമിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.