ഹംഗറിയെ തകർത്തെറിഞ്ഞു ജർമ്മന

MTV News 0
Share:
MTV News Kerala

യുവേഫ നേഷൻസ് ലീഗ് 2024-25എഡിഷനിലെ ആദ്യ മത്സരത്തിൽ ജർമനിക്കു തകർപ്പൻ വിജയം. ഹംഗറിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ജർമ്മൻ പട തോല്പിച്ചത്. 27-ആം മിനിറ്റിൽ ഫുല്ല്കര്ഗ് നേടിയ ഗോളിലൂടെ ജർമ്മനി മുന്നിലെത്തി. രണ്ടാം പകുതിയിൽ മ്യൂസിയലയും വിർട്സും ലീഡ് ഉയർത്തി. 77-ആം മിനിറ്റിൽ പാവ്ലോവിക്കിലൂടെ ജർമ്മനി നാലാം തവണയും ലക്‌ഷ്യം കണ്ടു. 81-ആം മിനിറ്റിൽ ഹാവേർട്സ് നേടിയ പെനാൽറ്റിയിലൂടെ ജർമ്മനി വിജയം ഉറപ്പിച്ചു.