കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമായി. ഓഗസ്റ്റ് തുടക്കത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 36000 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറഞ്ഞിരുന്നു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 117 രൂപ കൂടി 47,286 രൂപയായി. വെള്ളിയുടെ വില 0.10 ശതമാനം (64 രൂപ) വര്‍ധിച്ച് കിലോയ്ക്ക് 62,197 രൂപയായി. രാജ്യാന്തര വിപണയിലും സ്വര്‍ണവിലയില്‍ വലിയ മാറ്റമില്ല. സ്വര്‍ണത്തിന്റെ ട്രോയ് ഔണ്‍സ് വില 1780 ഡോളറായി. യുഎസ് സ്വര്‍ണത്തിന് ഔണ്‍സിന് 1782.40 ഡോളറായി.
- Advertisement -
© Copyright - MTV News Kerala 2021






View Comments (0)