സ്വര്‍ണക്കള്ളക്കടത്ത്: അന്വേഷണം ക്വട്ടേഷന്‍ സംഘത്തിലേക്ക്; ചുവന്ന കാര്‍ തിരയുന്നു.

MTV News 0
Share:
MTV News Kerala

കോഴിക്കോട് | കൊടി സുനിയുടെയോ കാക്ക രഞ്ജിത്തിന്റെയോ ക്വട്ടേഷന്‍ സംഘങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തിയിരുന്നോ എന്ന സാധ്യതയും പരിശോധിക്കുന്നു. 15 വാഹനങ്ങള്‍ ഒരു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വിമാനത്താവള പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് സംശയാസ്പദമായ ചിലവാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊടുവള്ളിയില്‍ ഉള്‍പ്പെടെ പലയിടത്തുനിന്നുമുള്ള വാഹനങ്ങളുമുണ്ട്.


ഇത്രയും വാഹനത്തില്‍ ആളുകള്‍ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ക്വട്ടേഷന്‍ സംഘങ്ങളും ഉറപ്പാണ്. സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കൊടിസുനിയുടെയും കാക്കരഞ്ജിത്തിന്റെയുമെല്ലാം കീഴിലുള്ളവരുള്‍പ്പെടെയുള്ള സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരും ജയിലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നവരാണ്. നേരത്തേ കോഴിക്കോട് നല്ലളത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ കൊടി സുനി അയച്ച ക്വട്ടേഷന്‍ സംഘം ശ്രമിച്ചിരുന്നു.
താമരശ്ശേരിയിലുള്ള മൊയ്തീന്‍ ഏല്‍പ്പിച്ചതാണെന്നാണ് തിങ്കളാഴ്ച പിടിയിലായ ചെര്‍പ്പുളശ്ശേരിയിലെ ക്വട്ടേഷന്‍ സംഘത്തിനൊപ്പമുള്ള മുബഷിര്‍ പോലീസിനോട് പറഞ്ഞത്.

ഇത് പോലീസ് അത്ര വിശ്വാസത്തിലെടുത്തിട്ടില്ല. മുബഷിറാണ് 15 പേരുണ്ടായിരുന്ന സംഘത്തെ ഏകോപിപ്പിച്ചത്. കൊടി സുനിയെ ഭയന്നാണ് ചെര്‍പ്പുളശ്ശേരിയില്‍നിന്നുള്ള സംഘത്തെ കൊണ്ടുവന്നതെന്നും സൂചനയുണ്ട്.
ദുബായില്‍നിന്ന് സ്വര്‍ണം കൈമാറിയതിനു പിന്നാലെതന്നെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഒരു സംഘത്തിന് ലഭിച്ച വിവരം ഒന്നിലധികം സംഘങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടി. കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരും ഇടനിലക്കാരായി നില്‍ക്കുന്നവരും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാറുണ്ട്.


സമീപത്തുണ്ടായിരുന്ന ചുവന്ന കാറിനായി അന്വേഷണം


കോഴിക്കോട്: കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ അഞ്ചംഗസംഘം അപകടത്തില്‍പ്പെടുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ചുവന്നകാറിനായുള്ള തിരച്ചില്‍ തുടരുന്നു.
ഈ കാറില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ടുപേരുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ എയര്‍പോര്‍ട്ട് റോഡില്‍ പുളിഞ്ചോടില്‍ ഉണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഇവരുമായി എന്തെങ്കിലും ബന്ധമുള്ളവരാണോ എന്നാണ് അന്വേഷണം.


കണ്ണൂര്‍ ഭാഗത്തേക്ക് ഈ സ്വിഫ്റ്റ് കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയതായുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെ ചില ക്വട്ടേഷന്‍ സംഘങ്ങളിലുള്ളവരുടെ വീടുകളിലും അവര്‍ക്ക് ബന്ധമുള്ളതെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലും ഈ കാറിനായി പരിശോധന നടന്നു. സി.സി.ടി.വി. ദൃശ്യങ്ങളിലുള്ള രജിസ്ട്രേഷന്‍ നമ്പര്‍ അവ്യക്തമായതാണ് പോലീസിനെ ബുദ്ധിമുട്ടിക്കുന്നത്.

Share:
MTV News Keralaകോഴിക്കോട് | കൊടി സുനിയുടെയോ കാക്ക രഞ്ജിത്തിന്റെയോ ക്വട്ടേഷന്‍ സംഘങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തിയിരുന്നോ എന്ന സാധ്യതയും പരിശോധിക്കുന്നു. 15 വാഹനങ്ങള്‍ ഒരു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വിമാനത്താവള പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് സംശയാസ്പദമായ ചിലവാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊടുവള്ളിയില്‍ ഉള്‍പ്പെടെ പലയിടത്തുനിന്നുമുള്ള വാഹനങ്ങളുമുണ്ട്. ഇത്രയും വാഹനത്തില്‍ ആളുകള്‍ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ക്വട്ടേഷന്‍ സംഘങ്ങളും ഉറപ്പാണ്. സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കൊടിസുനിയുടെയും കാക്കരഞ്ജിത്തിന്റെയുമെല്ലാം കീഴിലുള്ളവരുള്‍പ്പെടെയുള്ള സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു....സ്വര്‍ണക്കള്ളക്കടത്ത്: അന്വേഷണം ക്വട്ടേഷന്‍ സംഘത്തിലേക്ക്; ചുവന്ന കാര്‍ തിരയുന്നു.