2023ല്‍ ഇതുവരെ 82 കേസുകളിലായി 35 കോടി രൂപ വിലവരുന്ന 65 കിലോഗ്രാം സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ നിന്ന് മാത്രം കസ്റ്റംസ് പിടികൂടിയത്. ഇതില്‍ 25 കേസുകള്‍ വ്യക്തികള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലും മറ്റുള്ളവ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ്. 12 കേസുകളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശകറന്‍സിയും കരിപ്പൂരില്‍ നിന്നും പിടി കൂടിയിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് രഹസ്യ വിവരം നല്‍കിയാല്‍ ഉയര്‍ന്ന പ്രതിഫലമാണ് കസ്റ്റംസ് നല്‍കുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് സ്വര്‍ണ്ണം പിടകൂടിയാല്‍ കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെ പ്രതിഫലം നല്‍കുമെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. വിവരം തരുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫോണ്‍: 0483 2712369.
അതേ സമയം കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1.1 കോടിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. താമരശ്ശേരി രായരുകണ്ടി റാഷിക് (27), മലപ്പുറം അരീക്കോട് പാമ്പോടന്‍ മുനീര്‍ (27), വടകര മാദലന്‍ സെര്‍ബീല്‍ (26) എന്നിവരാണ് വിവിധ കേസുകളില്‍ പിടിയിലായത്.
© Copyright - MTV News Kerala 2021
View Comments (0)