ചാഞ്ചാട്ടത്തിനൊടുവിൽ വിശ്രമം; ഇന്നത്തെ സ്വർണവില അറിയാം.

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്നലെ വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ഇന്ന് 38040 രൂപയാണ്. 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ ഉയർന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4755 രൂപയാണ്.  10 രൂപയാണ് ഇന്നലെ ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന് വർധിച്ചത്. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3930 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്.