സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടി: പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവർണർ

MTV News 0
Share:

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഗവർണർ നിരസിച്ചു. ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം. ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിൽ താൻ പങ്കെടുക്കില്ല എന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ഗവർണർ അറിയിച്ചു.

ഓണം വാരാഘോഷ യാത്രയിൽ ക്ഷണിക്കാത്തതിലുള്ള അതൃപ്‌തിയും ഗവർണർ മന്ത്രിയെ അറിയിച്ചു. ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ പരിപാടി സർക്കാർ സംഘടിപ്പിക്കുന്നത്.