ഗവർണർക്ക് ഇ മെയിലിലൂടെ വധഭീഷണി: വിലാസം ഉറപ്പുവരുത്താൻ കമ്മിഷണർ ഓഫിസ് പരിസരത്ത് എത്തി, കുടുങ്ങി…
കോഴിക്കോട് ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇ മെയിലിലൂടെ വധഭീഷണി അയച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവണ്ണൂർ കാവിൽ സ്വദേശി ഷംസുദ്ദീനെ(34)യാണ് അറസ്റ്റ് ചെയ്തത്. വൈകിട്ട് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസ് പരിസരത്ത് എത്തിയ യുവാവിനെ സംശയം തോന്നി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയായിരുന്നു. ഗവർണറുടെ ഇ മെയിൽ വിലാസം അറിയാനാണ് എത്തിയതെന്നാണ് ആദ്യം പറഞ്ഞത്.
സ്പെഷൽ ബ്രാഞ്ച് അസി.കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിൽ വീണ്ടും ചോദ്യം ചെയ്തപ്പോൾ യുവാവ് ഗവർണർക്ക് ഇ മെയിലിൽ വധ ഭീഷണി സന്ദേശം അയച്ചെന്നും വിലാസം ശരിയാണോ എന്ന് അന്വേഷിക്കാനാണ് വന്നതെന്നും കണ്ടെത്തി. തുടർന്ന് ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)