പൊലീസിന്റെ ഗുണ്ടാ വേട്ട; ജില്ലയിൽ 283 പേർ പിടിയിൽ

MTV News 0
Share:
MTV News Kerala

കോഴിക്കോട് :ഓപ്പറേഷൻ ആഗ് എന്ന പേരിൽ പൊലീസ് നടത്തിയ ഗുണ്ടാ വേട്ടയിൽ ജില്ലയിൽ 283 പേർ പിടിയിൽ. കോഴിക്കോട് റൂറലിൽ 186 പേരും സിറ്റിയിൽ 97 പേരുമാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തിയത്.

സിറ്റി പരിധിയിൽ പൊലീസിന്റെ ഗുണ്ടാപ്പട്ടികയിൽ പെട്ട 69 പേരും ജാമ്യമില്ലാ വാറന്റ് ഉള്ള 18 പേരെയും പിടികിട്ടാപ്പുള്ളികളായ 3 പേരെയും പിടികൂടി. നിലവിൽ പൊലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലെ 7 പ്രതികളെയും പിടികൂടിയിട്ടുണ്ട്. പൂവാട്ടുപറമ്പിലെ ബൈക്ക് കത്തിച്ച കേസിലെ പ്രതി, മാറാട് യുവാവിനെ ആക്രമിച്ച കേസിലെ 3 പ്രതികൾ, കുതിരവട്ടത്തെ കത്തിക്കുത്ത് കേസിലെ പ്രതി ഉൾപ്പെടെ 7 പേരെയാണ് പ്രത്യേക പരിശോധനയുടെ ഭാഗമായി പൊലീസ് പിടികൂടിയത്.

Share:
MTV News Keralaകോഴിക്കോട് :ഓപ്പറേഷൻ ആഗ് എന്ന പേരിൽ പൊലീസ് നടത്തിയ ഗുണ്ടാ വേട്ടയിൽ ജില്ലയിൽ 283 പേർ പിടിയിൽ. കോഴിക്കോട് റൂറലിൽ 186 പേരും സിറ്റിയിൽ 97 പേരുമാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തിയത്. സിറ്റി പരിധിയിൽ പൊലീസിന്റെ ഗുണ്ടാപ്പട്ടികയിൽ പെട്ട 69 പേരും ജാമ്യമില്ലാ വാറന്റ് ഉള്ള 18 പേരെയും പിടികിട്ടാപ്പുള്ളികളായ 3 പേരെയും പിടികൂടി. നിലവിൽ പൊലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലെ 7 പ്രതികളെയും പിടികൂടിയിട്ടുണ്ട്....പൊലീസിന്റെ ഗുണ്ടാ വേട്ട; ജില്ലയിൽ 283 പേർ പിടിയിൽ