ഗ്യാൻവാപി മസ്ജിദിൽ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അനുമതി; 10 നിലവറകളുടെ മുന്നിൽ പൂജ നടത്താം
ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്oജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. മസ്ജിദിൽ സീൽ ചെയ്ത ഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’യിലെ പൂജയ്ക്കാണു അവസരം.
7 ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോടു കോടതി നിർദേശിച്ചു. ഗ്യാൻവാപിയിൽ എല്ലാവർക്കും പൂജയ്ക്കുള്ള അവകാശം ഇതോടെ ലഭ്യമായെന്നു ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ശങ്കർ മാധ്യമങ്ങളോടു പറഞ്ഞു. ഹിന്ദു വിഭാഗത്തിൻറ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.
അതേ സമയം ഗ്യാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രമുണ്ടായിരുന്നതായി പുരാവസ്തു വകുപ്പിന്റെ കണ്ടെത്തയിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ നിര്‍ണായകമാണെന്ന് ഹൈന്ദവ പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ പറഞ്ഞു. മുന്‍പ് ക്ഷേത്രമിരുന്ന സ്ഥലത്താണ് ഗ്യാന്‍വാപി പുനര്‍നിര്‍മിച്ചതെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ക്ഷേത്രമാണിതെന്നും അത് പുനര്‍നിര്‍മിച്ച് പള്ളിയാക്കി മാറ്റിയതാണെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം പള്ളിയിലെ ഒരു മുറിക്കുള്ളില്‍ നിന്ന് അറബിക്-പേര്‍ഷ്യന്‍ ലിഖിതത്തില്‍ മസ്ജിദ് ഔറംഗസേബിന്റെ ഭരണകാലത്താണ് (1676-77 CE) മസ്ജിദ് നിര്‍മിക്കപ്പെട്ടതെന്ന് പരാമര്‍ശിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പൊളിക്കുകയായിരുന്നു. ഒരു ഭാഗം പൊളിച്ച് പരിഷ്‌കരിച്ച നിലവിലുള്ള ഘടനയിലേക്ക് മാറ്റുകയായിരുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
© Copyright - MTV News Kerala 2021
View Comments (0)