സംസ്ഥാനങ്ങള്‍ക്കുള്ള ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 5747 പേര്‍ക്ക് അവസരം
ന്യൂഡൽഹി:ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ട കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 56,601 സീറ്റ് ലഭിച്ചതില്‍ 55,164 സീറ്റ് സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കി. ഇതനുസരിച്ച് കേരളത്തില്‍ നിന്ന് 5747 പേര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവുവരുന്ന സീറ്റുകളും കൂടി ലഭിച്ചാല്‍ കേരളത്തില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചേക്കാം.
ഇതിനോടകം ലഭിച്ച അര്‍ഹരായ അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്നവര്‍ക്കാണ് ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിക്കുക. ഈ മാസം 26 നും 30 നും ഇടയിലായി നറുക്കെടുപ്പുണ്ടാകും. നറുക്കെടുപ്പിന് ശേഷം തിരഞ്ഞെടുക്കപെടുന്നവര്‍ പാസ്‌പോര്ട്ടും മുഴുവന്‍ പണവും അടക്കേണ്ടതാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
ഓരോ കവറിലും അടക്കേണ്ട സംഖ്യ നറുക്കെടുപ്പിനു ശേഷം ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭ്യമാവും. കൃത്യമായ തിയതി പിന്നീട് അറിയിക്കുന്നതാണെന്നും ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)