പുതുവർഷം, പുതു പ്രതീക്ഷകൾ… ഏവർക്കും പുതുവത്സരാശംസകൾ.

MTV News 0
Share:

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവര്‍ഷമെത്തി. രാജ്യമെമ്പാടും ആഘോഷത്തിമിർപ്പോടെയാണ് പുതുവർഷത്തെ വരവേറ്റത്. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും പുതുവർഷമെത്തി.
പുതുവര്‍ഷത്തെ ആഘോഷാരവങ്ങളോടെ ലോകത്താദ്യം വരവേറ്റ ആദ്യ പ്രധാന നഗരമായി ന്യൂസിലൻഡിലെ ഓക്‌ലൻഡ്. വര്‍ണാഭമായ വെടിക്കെട്ടൊരുക്കി രാജ്യം പുതുവർഷത്തെ വരവേറ്റു.

മലയാളികളെ സംബന്ധിച്ചടത്തോളം കൊവിഡ് ഭീഷണിയായി നിലനിൽക്കുന്നതിനാൽത്തന്നെ കരുതലിന്റെകൂടി പുതുവർഷമാണിത്. ഐക്യവും സമാധാനവും നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അതിനെ തകർക്കാനുള്ള ശ്രമങ്ങളെ കൂട്ടായി ഒറ്റപ്പെടുത്തണം. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഈ വേളയിൽ നമുക്ക് പങ്കുവയ്ക്കാം. പുതുവർഷം ലോകത്തിനാകെ നന്മ നിറഞ്ഞതാകട്ടെ. ഏവർക്കും പുതുവത്സരാശംസകൾ..

Share:
പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവര്‍ഷമെത്തി. രാജ്യമെമ്പാടും ആഘോഷത്തിമിർപ്പോടെയാണ് പുതുവർഷത്തെ വരവേറ്റത്. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും പുതുവർഷമെത്തി. പുതുവര്‍ഷത്തെ ആഘോഷാരവങ്ങളോടെ ലോകത്താദ്യം വരവേറ്റ ആദ്യ പ്രധാന നഗരമായി ന്യൂസിലൻഡിലെ ഓക്‌ലൻഡ്. വര്‍ണാഭമായ വെടിക്കെട്ടൊരുക്കി രാജ്യം പുതുവർഷത്തെ വരവേറ്റു. മലയാളികളെ സംബന്ധിച്ചടത്തോളം കൊവിഡ് ഭീഷണിയായി നിലനിൽക്കുന്നതിനാൽത്തന്നെ കരുതലിന്റെകൂടി പുതുവർഷമാണിത്. ഐക്യവും സമാധാനവും നിലനില്‍ക്കുന്ന നാടാണ്...പുതുവർഷം, പുതു പ്രതീക്ഷകൾ… ഏവർക്കും പുതുവത്സരാശംസകൾ.