ഹര്‍ഷിനയോടൊപ്പമാണ് എന്ന് ഇടയ്ക്കിടെ പറയുന്നത് കൊണ്ട് അവര്‍ക്ക് നീതി ലഭ്യമാകില്ല- കെ. എം. ഷാജി
ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണുമ്പോഴൊക്കെ സര്‍ക്കാര്‍ ഹര്‍ഷിനയോടൊപ്പമാണ് എന്ന് വാക്കാല്‍ പറയുന്നത് കൊണ്ട് നീതി ലഭ്യമാകില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ഹര്‍ഷിന സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ 93 ആം ദിവസം സമരപന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മന്ത്രിക്ക് ഞൊടിയിടയില്‍ ഒരു ഉത്തരവ് കൊണ്ട് പരിഹരിക്കാമായിരുന്ന പ്രശ്നമാണ് ഇന്ന് സാധാരണക്കാരിയായ ഒരു വീട്ടമ്മയെ 100 ദിവസത്തോളമായി തെരുവില്‍ നീതിക്കായി അലയേണ്ട അവസ്ഥയിലെത്തിച്ചത്. പോലീസ് അന്വേഷണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് കൈപ്പിഴ പറ്റിയതെന്ന് തെളിഞ്ഞിട്ടും, തുടര്‍ നടപടികളില്‍ ദുരൂഹത നിലനില്‍ക്കുന്നത് സംശയാസ്പദമാണ്. പാവപ്പെട്ട ഒരു സ്ത്രീക്ക് അവരുടെ സ്വാഭാവിക ജീവിതം അട്ടിമറിക്കപ്പെട്ട കുറ്റകരമായ അനാസ്ഥ സംഭവിച്ചിട്ടും, കുറ്റവാളികളെ കണ്ടെത്തുന്നതിനും, ഹര്‍ഷിനക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനുമുണ്ടാകുന്ന കാലതാമസം പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലുള്ള വിശ്വാസത്തെ തകര്‍ക്കും. ഓണത്തിന്റെ ഒരുമയുടെ ഉല്‍സവകാലത്ത് ഹര്‍ഷിനയ്ക്ക് തെരുവില്‍ നീതിക്കായി യാചിക്കേണ്ട അവസ്ഥയില്‍ കാണേണ്ടിവരുന്നത് എല്ലാ മലയാളികളുടെ മനസിലും വിങ്ങലായി തുടരും. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ പിന്തുണ ആര്‍ജിക്കുന്ന ഹര്‍ഷിനയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
സമരസമിതി ചെയർ
മാൻ ദിനേശ് പെരു
മണ്ണ അധ്യക്ഷത വഹിച്ചു , മുസ്ലിം ലീഗ് നേതാക്കളായ കെ മൂസ മൗലവി, ആഷിഖ് ചെലവൂർ
അദ്ദേഹത്തോടൊപ്പം സമരപന്തലിൽ എത്തി.സുജിത്ത് കാഞ്ഞോളി,ഷൗക്കത്ത് വിരുപ്പിൽ, എം ടി സേതുമാധവൻ,ഇ പി അൻവർ സാദത്ത്, മഠത്തിൽ അബ്ദുൽ അസീസ്, ടി കെ സിറാജുദ്ദീൻ,എം വി അബ്ദുൽ ലത്തീഫ്, അൻഷാദ് മണക്ക
ടവ്,മഹ്റഊഫ് മണക്കടവ് ,ആയിഷ കുരുവട്ടൂർ,റഹ്യാനത്ത് കല്ലുരുട്ടി,ആശ ബാലൻ ,റെഹ്മത്ത് അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു
© Copyright - MTV News Kerala 2021
View Comments (0)