കേരള,കണ്ണൂർ,എം.ജി സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല; കടകൾ നിർബന്ധപൂർവ്വം അടപ്പിച്ചാൽ അറസ്റ്റ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള സർവകലാശാലയും കണ്ണൂർ, എം ജി സർവകലാശാലകളും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള നഴ്സിംഗ് കൗൺസിലും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.അതേസമയം പി എസ് സി ഇന്ന് നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല.അതേസമയം കടകൾ നിർബന്ധപൂർവ്വം അടപ്പിക്കാൻ ശ്രമിച്ചാൽ ഉടനടി കേസെടുത്തു അറസ്റ്റ് ചെയ്യാൻ പോലീസിന് നിർദ്ദേശമുണ്ട്.അതേ സമയം കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടി ആവശ്യാനുസരണം സർവ്വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് സഹായം തേടാനും, മുൻകൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിന് രേഖാമൂലം അപേക്ഷ നൽകുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
© Copyright - MTV News Kerala 2021
View Comments (0)