മഞ്ഞളിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും ചർമ്മസംരക്ഷണത്തിനുമെല്ലാം മഞ്ഞൽ സഹായകമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുമോ? മഞ്ഞൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ.
ശരീരത്തിന്റെ ഭാരം കുറയ്‌ക്കാനുള്ള നിരവധി ഗുണങ്ങൾ മഞ്ഞളിനുണ്ട്. കൊഴുപ്പു കോശങ്ങൾ ഉണ്ടാകുന്നത് കുറയ്‌ക്കാൻ മഞ്ഞളിന് കഴിയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ് കുറയുകയും ഭാരം കൂടുന്നത് തടയുകയും ചെയ്യും. ഒരു നല്ല ആന്റി ഓക്സിഡന്റാണ് മഞ്ഞൾ. ഒപ്പം ദഹനസഹായിയും.
ശരീരഭാരം കുറയ്ക്കുന്നതിൽ മഞ്ഞളിന്റെ പങ്ക് അടുത്തിടെയുള്ള ഗവേഷണങ്ങൾ പരിശോധിച്ചു. അമിതവണ്ണത്തിൽ പങ്കുവഹിക്കുന്ന പ്രത്യേക കോശജ്വലന മാർക്കറുകളെ കുർക്കുമിൻ അടിച്ചമർത്തുന്നതായി പഠനങ്ങൾ പറയുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം തടയാനും മഞ്ഞൾ പ്രവർത്തിക്കുന്നു. അതിനാൽ കൊഴുപ്പുകൾ ശരീരത്തിൽ നിലനിർത്തില്ല.
© Copyright - MTV News Kerala 2021
View Comments (0)