ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

MTV News 0
Share:

കൊച്ചി | ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡയറി ഫാം അടച്ചുപൂട്ടുകയും ഉച്ചഭക്ഷണത്തിന് മാംസം നല്‍കുന്നത് റദ്ദാക്കുകയും ചെയ്തു കൊണ്ടുള്ള ഉത്തരവുകളാണ് സ്റ്റേ ചെയ്തത്.

കേസ് അടുത്താഴ്ച പരിഗണിക്കും വരെയാണ് സ്റ്റേ. ദ്വീപ് നിവാസിയുടെ പൊതു താത്പര്യ ഹരജി പരിഗണിച്ചാണ് നടപടി.