പെരുമണ്ണ, ഇരിങ്ങല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾഗ്രൗണ്ട് പ്രവൃത്തികൾക്ക് തുടക്കമായി

MTV News 0
Share:

കുന്നമംഗലം മണ്ഡലത്തിലെ ഹയർസെക്കണ്ടറി സ്കൂളുകൾക്കുള്ള കളിസ്ഥലം പദ്ധതിയുടെ ഭാഗമായി പെരുമണ്ണ, ഇരിങ്ങല്ലൂർ സ്കൂളുകളിൽ നവീകരിക്കുന്ന ഗ്രൗണ്ടുകളുടെ പ്രവൃത്തി ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്ഥി വികസന ഫണ്ടിൽ നിന്ന് ഗ്രൗണ്ട് നവീകരണത്തിനായി 50 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമേ മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നീന്തൽ കുളം നിർമ്മിക്കാൻ 60 ലക്ഷം രൂപയും നായർകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കളിസ്ഥലം നവീകരണത്തിന് 50 ലക്ഷം രൂപയും ഈ പദ്ധതിയുടെ ഭാഗമായി എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശാരുതി, ഷാജി പുത്തലത്ത്,
ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ,
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എപി സെയ്താലി, കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ അജിത,
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി രാധാകൃഷ്ണൻ, എം ഉഷാദേവി,
കെകെ ഷമീർ, പ്രിൻസിപ്പൽമാരായ മുംതാസ് കായിക്കര, കെ സുഗതകുമാരി, ഹെഡ് മിസ്ട്രസുമാരായ എൻ ഷൈമള, വി ഗീത, പിടിഎ  പ്രസിഡണ്ടുമാരായ ബിപി വിനോദ് കുമാർ, രാമകൃഷ്ണൻ മല്ലിശ്ശേരി, ബാബു പറശ്ശേരി തുടങ്ങിയവർ
സംസാരിച്ചു.