ഹുസൈൻ കൽപൂരിന്റെ കുടുംബത്തിന് കാരമൂല കൽപ്പൂർ ജനകീയ കൂട്ടായ്മ വീട് നിർമിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്തിൻറെ ആധാരം കൈമാറൽ ചടങ്ങ് സംഘടിപ്പിച്ചു.

MTV News 0
Share:
MTV News Kerala

ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ആർ ആർ ടി അംഗം ഹുസൈൻ കൽപൂരിന്റെ കുടുംബത്തിന് കാരമൂല കൽപ്പൂർ ജനകീയ കൂട്ടായ്മ വീട് നിർമിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്തിൻറെ ആധാരം കൈമാറൽ ചടങ്ങ് നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ഫിലിപ്പ് മമ്പാട് നിർവഹിച്ചു. ഹുസൈൻ കൽപ്പൂരിന്റെ അഞ്ചും, എട്ടും വയസ്സ് പ്രായമുള്ള കുട്ടികളാണ് ആധാരം ഏറ്റുവാങ്ങിയത്.

കാരമൂല കൽപ്പൂർ ജനകീയ കൂട്ടായ്മ എട്ടര ലക്ഷം രൂപ മുടക്കിയാണ് 9 സെൻറ് സ്ഥലം വാങ്ങിയത്.

ചടങ്ങിൽ ജനകീയ കൂട്ടായ്മ ചെയർമാൻ വി എം ജംനാസ് അധ്യക്ഷത വഹിച്ചു. കാരശ്ശേരി സർവീസ് ബാങ്ക് വൈസ് ചെയർമാൻ ഇ പി ബാബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ശാന്താദേവി മൂത്തേടത്ത്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജംഷീദ് ഒളകര, പ്രവാസി വ്യവസായി ശരീഫ് ഉമ്മിണിയിൽ എ പി മുരളീധരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജനകീയ കൂട്ടായ്മ കൺവീനർ ഷക്കീബ് മാസ്റ്റർ സ്വാഗതവും ട്രഷറർ മുജീബ് കെ പി നന്ദിയും അർപ്പിച്ചു

Share:
MTV News Keralaഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ആർ ആർ ടി അംഗം ഹുസൈൻ കൽപൂരിന്റെ കുടുംബത്തിന് കാരമൂല കൽപ്പൂർ ജനകീയ കൂട്ടായ്മ വീട് നിർമിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്തിൻറെ ആധാരം കൈമാറൽ ചടങ്ങ് നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ഫിലിപ്പ് മമ്പാട് നിർവഹിച്ചു. ഹുസൈൻ കൽപ്പൂരിന്റെ അഞ്ചും, എട്ടും വയസ്സ് പ്രായമുള്ള കുട്ടികളാണ് ആധാരം ഏറ്റുവാങ്ങിയത്. കാരമൂല കൽപ്പൂർ ജനകീയ കൂട്ടായ്മ എട്ടര ലക്ഷം...ഹുസൈൻ കൽപൂരിന്റെ കുടുംബത്തിന് കാരമൂല കൽപ്പൂർ ജനകീയ കൂട്ടായ്മ വീട് നിർമിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്തിൻറെ ആധാരം കൈമാറൽ ചടങ്ങ് സംഘടിപ്പിച്ചു.