ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് കാത്ത് ലോകം; എന്താണ് പ്രത്യേകത? അറിയേണ്ടതെല്ലാം

MTV News 0
Share:
MTV News Kerala

വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് ലോകം. നിങ്കലൂ സോളാര്‍ എക്ലിപ്‌സ് എന്ന് വിളിക്കപ്പെടുന്ന ഹെബ്രിഡ് സൂര്യഗ്രഹണം ഏപ്രില്‍ 20-ന് ആണ് സംഭവിക്കാന്‍ പോകുന്നത്. സങ്കര സൂര്യഗ്രഹണമാണ് ഇത്തവണ സംഭവിക്കാന്‍ പോകുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് ചില സ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായും ആയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് നിങ്കലൂ എന്ന് പേരിടാന്‍ കാരണം ഓസ്ട്രലേിയയിലെ ഒരു തീരമാണ്. ഓസ്ട്രേലിയന്‍ തീരത്തെ നിങ്കലുവില്‍ നിന്നാണ് സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയില്‍ കാണുക. എവിടെയൊക്കെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക എന്നും എങ്ങനെയൊക്കെ ആണ് സൂര്യഗ്രഹണം ദൃശ്യമാകുന്നത് എന്നും അറിയാമോ? നമുക്ക് ഒന്ന് പരിശോധിക്കാം.എക്സ്മൗത്തില്‍ ഏകദേശം മൂന്ന് മണിക്കൂറോളം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും ഏപ്രില്‍ 20 ന് രാവിലെ ഇന്ത്യന്‍ സമയം 3.34 മുതല്‍ 6.32 വരെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. വളരെ ചുരുങ്ങിയ സമയത്തേക്ക് (4.29 മുതല്‍ 4.30 വരെ) ഒരു പൂര്‍ണ ഗ്രഹണം ദൃശ്യമാകും. തെക്കുകിഴക്കന്‍ ഏഷ്യ, ഈസ്റ്റ് ഇന്‍ഡീസ്, ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയയുടെ മറ്റ് ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഭാഗിക ഗ്രഹണം ദൃശ്യമാകും.