
ദുബൈ:പാഴൂർ,മുന്നൂർ,ചിറ്റാരിപ്പിലാക്കാൽ പ്രദേശങ്ങളിലെ പ്രവാസികൾ ഒത്തുചേർന്ന് നോമ്പ് തുറ സംഗമം നടത്തി.ദുബൈ അൽ ടവർ പാർക്കിൽ വെച്ച് നടത്തിയ പരിപാടിയിൽ എല്ലാ എമിറേറ്റ്സുകളിൽ നിന്നുമായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കാളികളായി.

അടുത്ത വർഷങ്ങളിലും വിപുലമായി തന്നെ ഇഫ്താർ മീറ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഷുക്കൂർ നാരങ്ങാളി, സി.ടി നിയാസ്, ഷരീഫ് പറമ്പിൽ, തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -
© Copyright - MTV News Kerala 2021





View Comments (0)