
മുക്കം:IHRD കോളേജിന്റെ പുതുതായ നിർമ്മിച്ച കെട്ടിടം ലിന്റോ ജോസഫ് എം എൽ എ സന്ദർശിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് സാങ്കേതിക തടസങ്ങൾ നിലനിന്നിരുന്നു.വൈദ്യുതി,കുടിവെള്ളം റോഡ് തുടങ്ങി ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്.കെട്ടിട നമ്പർ ലഭിക്കാത്തത് മാത്രമാണ് ഇനി തടസമായുള്ളതെന്നും ഇത് എത്രയും വേഗത്തിൽ നൽകുന്നതിന് കാരശ്ശേരി ഗ്രാമപഞ്ചായത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും,എത്രയും വേഗത്തിൽ കോളേജ് മാറാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം വി പി ജമീല, കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളായ കെ ശിവദാസൻ, കെ പി ഷാജി, കെ കെ നൗഷാദ് ,എം ആർ സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)