ഇന്ത്യയിൽ കോവിഡ് വർധന തുടരുന്നു

MTV News 0
Share:

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിലെ വർധന തുടരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, ഡൽഹി സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികൾ . കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 425 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൂവായിരത്തിലധികം പ്രതിദിന കേസുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാജ്യത്ത് റിപ്പോർട്ട് ചെയ്തത് . രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ കേന്ദ്രം ഏർപ്പെടുത്തിയേക്കും. ഇന്നലെ 3095 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് നിലവിൽ രോഗമുക്തി നിരക്ക് 98.78 ശതമാനമാണ്. പുതിയ 1,18,694 ടെസ്റ്റുകൾ നടന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.91 ശതമാനത്തിലേക്ക് എത്തി. മഹാരാഷ്ട്ര, ഡൽഹി, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്.