വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ്; ഉര്‍ഫി ജാവേദ്

MTV News 0
Share:
MTV News Kerala

മുംബൈ: ബോള്‍ഡ് ഫാഷന്‍ ലുക്കുകളില്‍ എത്തി ആരാധകരുടെ മനംകവര്‍ന്ന നടി ഉര്‍ഫി ജാവേദ് മാപ്പുമായി രംഗത്ത്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഉര്‍ഫി ഓരോ തവണയും പ്രത്യക്ഷപ്പെടാറുള്ളത്. ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. ഇപ്പോഴിതാ താരം മാപ്പ് ചോദിച്ചെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ക്ഷമാപണവുമായി താരം എത്തിയിരിക്കുന്നത്. ‘ഞാന്‍ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി മുതല്‍ നിങ്ങള്‍ ഒരു മാറിയ ഉര്‍ഫിയെ കാണും. പുതിയവസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ മാപ്പ് വസ്ത്രത്തില്‍. മാപ്പ്…’ ഉര്‍ഫി ട്വിറ്ററില്‍ കുറിച്ചു.

https://www.thejasnews.com/latestnews/urfi-javed-apologises-for-hurting-everyones-sentiments-by-wearing-bold-clothes-224116