ട്വന്റി20 ക്രിക്കറ്റ്‌ : ഇന്ത്യ- അഫ്‌ഗാനിസ്‌ഥാന്‍ പരമ്പരയ്‌ക്ക് ഇന്നു തുടക്കം

MTV News 0
Share:
MTV News Kerala

ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്നു തുടക്കം. മൊഹാലിയിലെ പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ ഐ.എസ്‌. ബിദ്ര സ്‌റ്റേഡിയത്തിലാണ്‌ ഒന്നാം ട്വന്റി20. ഇന്‍ഡോറും ബംഗളുരുവുമാണു പരമ്പരയിലെ മറ്റു വേദികള്‍.
ഇന്ത്യയും അഫ്‌ഗാനും തമ്മില്‍ അഞ്ച്‌ ട്വന്റി20 കളില്‍ ഏറ്റുമുട്ടി. അഞ്ചില്‍ നാലും ഇന്ത്യയാണു ജയിച്ചത്‌. ഒരു മത്സരം പ്രതികൂല കാലാവസ്‌ഥ മൂലം ഉപേക്ഷിച്ചു.
ഇന്ത്യയുടെ നാലു ജയങ്ങളും നിഷ്‌പക്ഷ വേദിയിലുമായിരുന്നു. ആദ്യമായാണ്‌ ഇന്ത്യയും അഫ്‌ഗാനും ദ്വിരാഷ്‌ട്ര പരമ്പര കളിക്കുന്നത്‌. ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പര ഇരുവര്‍ക്കും പ്രധാനപ്പെട്ടതാണ്‌. ഇന്ത്യ രോഹിത്‌ ശര്‍മയെയും വിരാട്‌ കോഹ്ലിയെയും മലയാളി താരം സഞ്‌ജു സാംസണിനെയും ടീമിലേക്കു തിരിച്ചു വിളിച്ചിരുന്നു.
റിങ്കു സിങ്‌, ജിതേഷ്‌ ശര്‍മ, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ യുവ താരങ്ങളും ടീമിലുണ്ട്‌. ശ്രേയസ്‌ അയ്യര്‍, ഇഷാന്‍ കിഷന്‍, ജസ്‌പ്രീത്‌ ബുംറ എന്നിവരെ പരിഗണിച്ചില്ല.
ഇബ്രാഹിം സാദ്രാനാണ്‌ അഫ്‌ഗാന്‍ നായകന്‍. നവീന്‍ ഉള്‍ ഹഖ്‌ൗ ഫസല്‍ഹഖ്‌ ഫാറൂഖി, മുജീബ്‌ ഉര്‍ റഹ്‌മാന്‍ എന്നിവരാണു പ്രധാന താരങ്ങള്‍.
ടീം ഇന്ത്യ- രോഹിത്‌ ശര്‍മ (നായകന്‍), അര്‍ഷദീപ്‌ സിങ്‌, ആവേശ്‌ ഖാന്‍, ശിവം ദുബെ, യശസ്വി ജയ്‌സ്വാള്‍, വിരാട്‌ കോഹ്ലി, കുല്‍ദീപ്‌ യാദവ്‌, മുകേഷ്‌ കുമാര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്‌, സഞ്‌ജു സാംസണ്‍, ജിതേഷ്‌ ശര്‍മ, ശുഭ്‌മന്‍ ഗില്‍, റിങ്കു സിങ്‌, തിലക്‌ വര്‍മ, വാഷിങ്‌ടണ്‍ സുന്ദര്‍.
ടീം: അഫ്‌ഗാനിസ്‌ഥാന്‍- ഇബ്രാഹിം സാദ്രാന്‍ (നായകന്‍), അസ്‌മത്തുള്ള ഒമര്‍സായ്‌, ഫറീദ്‌ അഹമ്മദ്‌, ഫസല്‍ഹഖ്‌ ഫാറൂഖി, ഗുല്‍ബാദിന്‍ നായ്‌ബ്, ഹസ്‌റത്തുള്ള സാസായി, ഇക്രം അലിഖില്‍, കരിം ജന്നത്‌, മുഹമ്മദ്‌ നബി, മുഹമ്മദ്‌ സലീം, മുജീബ്‌ ഉര്‍ റഹ്‌മാന്‍, നജീബുള്ള സാദ്രാന്‍, നവീന്‍ ഉള്‍ ഹഖ്‌, നൂര്‍ അഹമ്മദ്‌, ഖ്വായിസ്‌ അഹമ്മദ്‌, റഹ്‌മത്തുള്ള ഗുര്‍ബാസ്‌, റഹ്‌മത്‌ ഷാ, റാഷിദ്‌ ഖാന്‍, ഷറഫുദ്ദീന്‍ അഷ്‌റഫ്‌.

Share:
Tags:
MTV News Keralaഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്നു തുടക്കം. മൊഹാലിയിലെ പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ ഐ.എസ്‌. ബിദ്ര സ്‌റ്റേഡിയത്തിലാണ്‌ ഒന്നാം ട്വന്റി20. ഇന്‍ഡോറും ബംഗളുരുവുമാണു പരമ്പരയിലെ മറ്റു വേദികള്‍.ഇന്ത്യയും അഫ്‌ഗാനും തമ്മില്‍ അഞ്ച്‌ ട്വന്റി20 കളില്‍ ഏറ്റുമുട്ടി. അഞ്ചില്‍ നാലും ഇന്ത്യയാണു ജയിച്ചത്‌. ഒരു മത്സരം പ്രതികൂല കാലാവസ്‌ഥ മൂലം ഉപേക്ഷിച്ചു.ഇന്ത്യയുടെ നാലു ജയങ്ങളും നിഷ്‌പക്ഷ വേദിയിലുമായിരുന്നു. ആദ്യമായാണ്‌ ഇന്ത്യയും അഫ്‌ഗാനും ദ്വിരാഷ്‌ട്ര പരമ്പര കളിക്കുന്നത്‌. ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള...ട്വന്റി20 ക്രിക്കറ്റ്‌ : ഇന്ത്യ- അഫ്‌ഗാനിസ്‌ഥാന്‍ പരമ്പരയ്‌ക്ക് ഇന്നു തുടക്കം