രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 1.85%

MTV News 0
Share:

ന്യൂഡല്‍ഹി | കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 30,549 കൊവിഡ് കേസ് മാത്രം. 3.17 കോടി പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. 4.04 ലക്ഷമായി വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

24 മണക്കൂറിനിടെ 422 മരണങ്ങളാണ് കൊവിഡിനാലുണ്ടായത്. ഇതോടെ ആകെ മരണ സംഖ്യ 4.25 ലക്ഷമായി ഉയര്‍ന്നു. 38,887 പേരാണ് രോഗമുക്തി നേടിയത്. 1.85 ശതമാനം ആണ് ടിപിആറെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.