ലങ്കയെ എറിഞ്ഞിട്ട് സിറാജ്; 12 റണ്‍സെടുക്കുന്നതിനിടെ 6 വിക്കറ്റ് വീണു .

MTV News 0
Share:
MTV News Kerala

ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്ക് ആദ്യ ആറോവറിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി.5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്.മല്‍സരത്തിന്റെ നാലാം ഓവറിലായിരുന്നു സിറാജിന്റെ തകര്‍പ്പന്‍ പ്രകടനം.മത്സരം 10 ഓവറുകൾ പിന്നിടുമ്പോൾ ആറിന് 31 റൺസെന്ന നിലയിലാണ് ശ്രീലങ്ക.