എ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക്‌ ഇന്നു തുടക്കം

MTV News 0
Share:
MTV News Kerala

എ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക്‌ ഇന്നു തുടക്കം. വന്‍കരയിലെ വമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുന്നതിനാല്‍ ആവേശം ഒട്ടുംചോരില്ല.
ആതിഥേയരായ ഖത്തറും ലെബനോനും തമ്മിലുള്ള എ ഗ്രൂപ്പ്‌ മത്സരത്തോടെയാണു ടൂര്‍ണമെന്റ്‌ തുടങ്ങുന്നത്‌. ചൈന, താജിക്‌സ്ഥാന്‍ എന്നിവരാണു ഗ്രൂപ്പിലെ മറ്റ്‌ അംഗങ്ങള്‍.
ഇന്ത്യയുടെ മത്സരം നാളെയാണ്‌. വൈകിട്ട്‌ അഞ്ച്‌ മുതല്‍ നടക്കുന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ഓസ്‌ട്രേലിയയാണ്‌ എതിരാളി. സിറിയ, ഉസ്‌ബെക്ക്‌സ്ഥാന്‍ എന്നിവരാണു മറ്റ്‌ അംഗങ്ങള്‍.
സി ഗ്രൂപ്പില്‍ ഇറാന്‍, യു.എ.ഇ., ഹോങ്കോങ്‌, പലസ്‌തീന്‍ എന്നിവരാണ്‌. ഡി ഗ്രൂപ്പില്‍ ജപ്പാന്‍, ഇന്തോനീഷ്യ എന്നിവരെ കൂടാതെ ഇറാഖ്‌, വിയറ്റ്‌നാം എന്നിവരും കളിക്കും. ഇ ഗ്രൂപ്പില്‍ ദക്ഷിണ കൊറിയയും മലേഷ്യയും ജോര്‍ദാനും ബഹ്‌റൈന്‍ എന്നിവരാണ്‌. സൗദി അറേബ്യ, തായ്‌ലന്‍ഡ്‌, കിര്‍ഗിസ്‌ഥാന്‍, ഒമാന്‍ എന്നിവരാണ്‌ എഫ്‌ ഗ്രൂപ്പില്‍. ഫെബ്രുവരി 10 നാണു ഫൈനല്‍.
ഇന്ന്‌ വൈകുന്നേരം ഖത്തര്‍ സമയം രാത്രി ഏഴ്‌ മുതല്‍ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ്‌ ഉദ്‌ഘാടന മത്സരം. ഇതേ വേദിയിലാണു ലയണല്‍ മെസിയുടെ അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിട്ടത്‌. അല്‍ റയാനിലെ അഹമ്മദ്‌ ബിന്‍ അലി സ്‌റ്റേഡിയത്തിലാണ്‌ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുന്നത്‌. 18 ന്‌ അഹമ്മദ്‌ ബിന്‍ അലി സ്‌റ്റേഡിയത്തിലാണ്‌ ഇന്ത്യയുടെ രണ്ടാമത്‌ പോരാട്ടം. ഉസ്‌ബെക്ക്‌സ്ഥാനാണ്‌ എതിരാളി. 23 നു നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ സിറിയയെ നേരിടും. വിവിധ സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാന്‍ ഫാന്‍ സോണുകള്‍ തയാറായി.
ലുസൈല്‍ ബോളിവാഡില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഒരുക്കിയ പവലിയനില്‍ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള കലാവിരുന്നുകള്‍ അവതരിപ്പിക്കും. ഖത്തറിലെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്‌. കഴിഞ്ഞദിവസം ഖത്തറില്‍ എത്തിയ ടീമിന്‌ ഇന്ത്യന്‍ സമൂഹം ഊഷ്‌മളമായ വരവേല്‍പ്പാണ്‌ നല്‍കിയത്‌.

Share:
Tags:
MTV News Keralaഎ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക്‌ ഇന്നു തുടക്കം. വന്‍കരയിലെ വമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുന്നതിനാല്‍ ആവേശം ഒട്ടുംചോരില്ല.ആതിഥേയരായ ഖത്തറും ലെബനോനും തമ്മിലുള്ള എ ഗ്രൂപ്പ്‌ മത്സരത്തോടെയാണു ടൂര്‍ണമെന്റ്‌ തുടങ്ങുന്നത്‌. ചൈന, താജിക്‌സ്ഥാന്‍ എന്നിവരാണു ഗ്രൂപ്പിലെ മറ്റ്‌ അംഗങ്ങള്‍.ഇന്ത്യയുടെ മത്സരം നാളെയാണ്‌. വൈകിട്ട്‌ അഞ്ച്‌ മുതല്‍ നടക്കുന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ഓസ്‌ട്രേലിയയാണ്‌ എതിരാളി. സിറിയ, ഉസ്‌ബെക്ക്‌സ്ഥാന്‍ എന്നിവരാണു മറ്റ്‌ അംഗങ്ങള്‍.സി ഗ്രൂപ്പില്‍ ഇറാന്‍, യു.എ.ഇ., ഹോങ്കോങ്‌, പലസ്‌തീന്‍ എന്നിവരാണ്‌. ഡി ഗ്രൂപ്പില്‍ ജപ്പാന്‍, ഇന്തോനീഷ്യ എന്നിവരെ...എ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക്‌ ഇന്നു തുടക്കം