മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറസ്റ്റിലായതിന് പിന്നാലെ ജര്‍മ്മനിയില്‍ നിന്നുണ്ടായ പ്രതികരണത്തില്‍ അതൃപ്തിയുമായി ഇന്ത്യ. ‘നാണംകെട്ട ഇടപെടല്‍’ എന്ന രീതിയിലുള്ള ജര്‍മ്മനിയുടെ പ്രതികരണം ഇന്ത്യയുടെ ശക്തമായ അപലപനത്തിന് കാരണമായി മാറുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയം ജര്‍മ്മന്‍ എംബസിയുടെ തലവനുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി പ്രതിഷേധം അറിയിച്ചു.
ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലാണ് ജര്‍മ്മനിയുടെ അഭിപ്രായ പ്രകടനമെന്ന് വിദേശകാര്യമന്ത്രാലയം എംബസി വഴി ജര്‍മ്മനിയെ അറിയിച്ചു. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ കെജ്രിവാളിനെ മാര്‍ച്ച് 28 വരെ ആറു ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. ചോദ്യം ചെയ്യാന്‍ അനേകം തവണ സമന്‍സ് നല്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കെജ്രിവാള് അറസ്റ്റിലായതിനെ പരിഗണിച്ച് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ”ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ നീതിന്യായവ്യവസ്ഥയും ജനാധിപത്യതത്വങ്ങളും എല്ലാമായി ബന്ധപ്പെട്ട പശ്ചാത്തലങ്ങളും സ്വതന്ത്രമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കെജ്രിവാളിനെ പോലെ പേരുള്ള ഒരാള്‍ നേരിടുന്ന ആരോപണത്തില്‍ സുതാര്യവും മാന്യവുമായ വിചാരണ, അദ്ദേഹം അര്‍ഹിക്കുന്ന നിയമപ്രാതിനിധ്യങ്ങള് ഉപയോഗിക്കാനുള്ള സൗകര്യം പരിമിതികള്‍ കൂടാതെ ലഭ്യമാക്കണം. എല്ലാ നിയമത്തിന്റെയും ചട്ടങ്ങളുടെയും കേന്ദ്രഘടകം നിരപരാധിത്വം ആണെങ്കില്‍ അത് അദ്ദേഹത്തിനും ലഭ്യമാകണം.” ജര്‍മ്മന്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
© Copyright - MTV News Kerala 2021
View Comments (0)