” ഇന്റർനാഷണൽ കോമേഴ്സ് ഡേ ” യോട് അനുബന്ധിച്ച് മുക്കം വി കെ എച്ച് എം ഒ കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
മുക്കം : “ഇന്റർനാഷണൽ കോമേഴ്സ് ഡേ ” യോട് അനുബന്ധിച്ച് മുക്കം വി കെ എച്ച് എം ഒ വിമൻസ് ആർട്സ് & സയൻസ് കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കോമേഴ്സ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ബിജിന കെ എം സ്വാഗതം പറഞ്ഞ പരിപാടി കോളേജ് പ്രിൻസിപ്പാൾ റംലത്ത് ഇ അധ്യക്ഷത വഹിച്ചു.ഇന്റർനാഷണൽ കോമേഴ്സ്ന്റെ പ്രാധാന്യം എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ രേഷ്മ കെ പിയും,കോമേഴ്സ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ റാഷിദ് ചെറുവാടിയും,സ്ത്രീ സംരംഭകത്വം എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ സജ്ന എം ഹും ക്ലാസ്സ് എടുത്തു.
ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അശൂറ ബാനു, ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ആമീൻ ഒ എന്നിവർ ആശംസ പറഞ്ഞു കൊണ്ട് സംസാരിച്ചു.കോമേഴ്സ് ഡിപ്പാർട്മെന്റിൽ നിന്നുള്ള അവസാന വർഷ വിദ്യാർത്ഥിനികളായ ആര്യ ടി എസ്, നിദ ഫാത്തിമ ഇ കെ എന്നിവർ ബിസിനസ് പേഴ്സണാലിറ്റീസ് എന്ന വിഷയത്തിൽ പ്രസന്റേഷൻ നടത്തി.രണ്ടാം വർഷ കോമേഴ്സ് വിദ്യാർത്ഥിനി വിസ്മയ നന്ദിയും പറഞ്ഞു
© Copyright - MTV News Kerala 2021
View Comments (0)