അന്താരാഷ്ട്ര ഫാല്‍ക്കണ്‍ ഫാം ലേലം അവസാനിച്ചു

MTV News 0
Share:

സൗദി തലസ്ഥാന നഗരിയായ റിയാദില്‍ നടന്നുവന്ന ഈവര്‍ഷത്തെ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ ഫാം ലേലം സമാപിച്ചു. ലേലം 10 ദശലക്ഷം റിയാലിലധികം വില്‍പനയോടെയാണ് സമാപിച്ചത്

ലോകമെമ്പാടുമുള്ള 19 രാജ്യങ്ങളില്‍ നിന്നുള്ള 56 പ്രമുഖ ഫാല്‍ക്കണ്‍ ഫാമുകളുടെ പങ്കാളിത്തത്തോടെ 866 ഫാല്‍ക്കണുകളുടെ വില്‍പ്പനയില്‍ 20 ദിവസത്തിനുള്ളില്‍ 10 ദശലക്ഷം റിയാലാണ് നേടിയത്. 2024-2025 സീസണിലെ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍ ലേലം അവസാനിപ്പിച്ചു.
മേളയുടെ നാലാം വര്‍ഷമായിരുന്നു ഇത്തവണത്തേത്. ഇത്തവണ ക്ലബിന്റെ ആസ്ഥാനമായ മല്‍ഹാമില്‍ (റിയാദിന്റെ വടക്ക്) നടന്ന ലേലത്തിന് നൂറുകണക്കിന് ഫാല്‍ക്കണുകള്‍ ലഭിച്ചതായി സൗദി ഫാല്‍ക്കണ്‍സ് ക്ലബ്ബിന്റെ ഔദ്യോഗിക വക്താവ് വാലിദ് അല്‍-തവില്‍ വിശദീകരിച്ചു