വിദ്യാർത്ഥികൾ ഭാവിയുടെ വാഗ്ദാനങ്ങളായി മാറണം :പത്മശ്രീ അലി മണിക് ഫാൻ
മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജിൽ ലോക സാക്ഷരതാ ദിനത്തിൽ ഇംഗ്ലിഷ് ഡിപ്പാർട്മെന്റ് പത്മശ്രീ അലി മണിക് ഫാനെ ആദരിച്ചു. നീണ്ട അമ്പത് വർഷത്തോളം സമുദ്ര ഗവേഷണത്തിലും പരിസ്ഥിതി,കാർഷിക ഗവേഷണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പത്മശ്രീ അലി മണിക് ഫാൻ ഏകദേശം പതിനാലോളം ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവിണ്യം നേടിയിട്ടുണ്ട്.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ റംലത്ത് ഇ സ്വാഗതം പറഞ്ഞു .എം എം ഒ അക്കാഡമിക് ഡയറക്ടർ അബ്ദു മാസ്റ്റർ അധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ അബ്ദു മാസ്റ്റർ പൊന്നാട അണിയിച്ചും പ്രിൻസിപ്പൽ റംലത്ത് ഇ ഉപഹാരം നൽകിയും അദ്ദേഹത്തെ ആദരിച്ചു
ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അമീൻ, അറബിക് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ഖൈറുന്നീസ ,സ്റ്റാഫ് സെക്രട്ടറി സജ്‌ന,രേഷ്മ, തുടങ്ങിയവർ ആശംസ അറിയിച്ച് കൊണ്ട് സംസാരിച്ചു.ഇംഗ്ലിഷ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അശൂറാബാനു ടി ടി നന്ദിയും പറഞ്ഞു.
റാഷിദ് ചെറുവാടി ,സീന ,അജിത,ഉബൈദിയ,പ്രഭ തുടങ്ങിയവർ സംബന്ധിച്ചു
© Copyright - MTV News Kerala 2021
View Comments (0)