മാവൂർ ഗവ ഹയർസെക്കന്ററി സ്കൂൾ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനാചരണം നടന്നു. പ്ലസ് ടു സോഷ്യൽ വർക്ക് വിദ്യാർഥികളാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. സോഷ്യൽ ട്രാൻസ്‌ഫോർമേഷന് സോഷ്യൽ വർക്കേഴ്സ് ‘ചേഞ്ച് ഏജന്റ് ’ ആയി മാറേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയ തീം ആണ് ഈ വർഷത്തേത്. പ്രൊഫഷണൽ സോഷ്യൽ വർക്കിന്റെ എത്തിക്സ്, ഡിഗ്നിറ്റി, മൂല്യങ്ങൾ എന്നിവയിൽ ഊന്നി പ്രവർത്തിക്കാൻ സോഷ്യൽ വർക്ക് പഠിതാക്കളെ ആഹ്വാനം ചെയ്തുകൊണ്ട് പ്രിൻസിപ്പലും സോഷ്യൽ വർക്ക് അധ്യാപികയുമായ മിനി എ. പി. സോഷ്യൽ വർക്ക് ദിന സന്ദേശം നൽകി. സ്കൂൾ സൈക്കോസോഷ്യൽ കൗൺസലർ ടെസ്ത വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സോഷ്യൽ വർക്ക് വിദ്യാർഥികളായ അരവിന്ദ് പരമേശ്വരൻ, കാർത്തിക്, വിസ്മയ, ഹരിത, ഗോപിക, ശ്രീഷ്ണ, അഖില, അഭിരാമി, ദേവിക തുടങ്ങിയവർ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021
View Comments (0)