
മുംബൈ:അമ്പാട്ടി റായിഡു കത്തിക്കയറിയെങ്കിലും (39 പന്തില്‍ 78) പഞ്ചാബ് കിംഗ്‌സിന്റെ ടോട്ടല്‍ എത്തിപ്പിടിക്കാന്‍ ചെന്നൈക്ക് സാധിച്ചില്ല. ഫിനിഷര്‍ ധോണിക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഐ പി എലില്‍ പഞ്ചാബ് കിംഗ്‌സിനോട് ചെന്നൈ ഏറ്റുവാങ്ങിയത് 11 റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ മറുപടി ആറ് വിക്കറ്റിന് 176 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ ജയത്തിന് 27 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈക്ക് 15 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ധോണി എട്ട് പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായി. ഋതുരാജ് ഗെയ്ക്്വാദ് 27 പന്തില്‍ 30 റണ്‍സെടുത്തു.
ശിഖര്‍ ധവാന്റെ (59 പന്തില്‍ പുറത്താകാതെ 88) അര്‍ധ ശതകമാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഭാനുക രാജപക്ഷ 32 പന്തില്‍ 42 റണ്‍സെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)