
ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായി; റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നിലച്ചു
റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനുള്ള ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായി. രാജ്യമാകെ തത്ക്കാല്‍ സേവനവും നഷ്ടപ്പെട്ടു. ഇന്നു രാവിലെ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനു സാധിക്കുന്നില്ല.
സാങ്കേതിക പ്രശ്‌നമെന്ന് ഔദ്യോഗിക വിശദീകരണം.ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. രാവിലെ 8 മണി മുതല്‍ തന്നെ പരാതികള്‍ പുറത്തുവരാന്‍ തുടങ്ങി. പേയ്മെന്റുകളിലെ പ്രശ്നങ്ങളെക്കുറിച്ചും ഉപയോക്താക്കള്‍ പരാതിപ്പെട്ടു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)