ഇരുവഞ്ഞിക്കൊരു ജൈവ വേലിയൊരുക്കി യുവാക്കളുടെ മാതൃക.

MTV News 0
Share:
MTV News Kerala

കൂളിമാട് | ഇടതടവില്ലാതെ കരയിടിച്ചിൽ ഭീഷണി നേരിടുന്ന ഇരുവഞ്ഞിപ്പുഴയുടെ ഇരുവശവും സുരക്ഷിതമാക്കുന്നതിന്റെ മുന്നോടിയായി അക്ഷര കൂളിമാടും എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയും സഹകരിച്ച് ഇരുവഞ്ഞിപ്പുഴയുടെ കൂളിമാട് ഭാഗങ്ങളിലെ കുളിക്കടവുകളിലും മറ്റും ജൈവ വേലിയൊരുക്കി യുവാക്കൾ മാതൃകയായി.

വെള്ളപ്പൊക്കവും ശക്തമായ അടിയൊഴുക്കും നിമിത്തം പ്രദേശത്തെ നിരവധി വീടുകളും സ്ഥലവും ഇടിച്ചിൽ ഭീഷണിയിലാണ്. ജൈവ വേലിയൊരുക്കുന്നത് വഴി
മണ്ണൊലിപ്പും കരയിടിച്ചിലും തടയാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.കെ.ടി. നാസർ, ഇ. മുജീബ്,ടി.വി.ഷാഫി മാസ്റ്റർ, ഇ . കുഞ്ഞോയി , കെ.സി. നജ്മുൽ ഹുദ ,സി.എ. അലി എന്നിവർ നേതൃത്വം നല്കി.

Share:
MTV News Keralaകൂളിമാട് | ഇടതടവില്ലാതെ കരയിടിച്ചിൽ ഭീഷണി നേരിടുന്ന ഇരുവഞ്ഞിപ്പുഴയുടെ ഇരുവശവും സുരക്ഷിതമാക്കുന്നതിന്റെ മുന്നോടിയായി അക്ഷര കൂളിമാടും എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയും സഹകരിച്ച് ഇരുവഞ്ഞിപ്പുഴയുടെ കൂളിമാട് ഭാഗങ്ങളിലെ കുളിക്കടവുകളിലും മറ്റും ജൈവ വേലിയൊരുക്കി യുവാക്കൾ മാതൃകയായി. വെള്ളപ്പൊക്കവും ശക്തമായ അടിയൊഴുക്കും നിമിത്തം പ്രദേശത്തെ നിരവധി വീടുകളും സ്ഥലവും ഇടിച്ചിൽ ഭീഷണിയിലാണ്. ജൈവ വേലിയൊരുക്കുന്നത് വഴിമണ്ണൊലിപ്പും കരയിടിച്ചിലും തടയാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.കെ.ടി. നാസർ, ഇ. മുജീബ്,ടി.വി.ഷാഫി മാസ്റ്റർ, ഇ . കുഞ്ഞോയി , കെ.സി....ഇരുവഞ്ഞിക്കൊരു ജൈവ വേലിയൊരുക്കി യുവാക്കളുടെ മാതൃക.