ഉത്തര മേഖലാ ജലോത്സവ കിരീടം ചൂടിയ സികെട്ടിയു ട്ടീമംഗങ്ങൾക്ക് ജന്മ നാടിന്റെ ആദരം ഹൃദ്യമായി.

MTV News 0
Share:
MTV News Kerala

ചെറുവാടി:കഴിഞ്ഞ ദിവസം കീഴുപറബിൽ വച്ച് നടന്ന 21-ാമത് ഉത്തരമേഖല ജലോത്സവത്തിൽ കിരീടം ചൂടിയ സികെട്ടിയു ചെറുവാടി ടീം അംഗങ്ങളെ ജന്മ നാട് അനുമോദിച്ചു.


സീതി ഹാജി സൗധം ചെറുവാടി നൽകിയ അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് വിളക്കോട്ടിൽ ഉദ്ഘാടനം ചെയ്തു.

കെവി അബ്ദുറഹ്മാൻ അധ്യക്ഷനായി, ബ്ലോക്ക് മെബർ സുഹ്റ വെള്ളങ്ങോട്ട്, ഗ്രാമ പഞ്ചായത്ത് മെബർമാരായ ആയിശ ചേലപ്പുറത്ത്, അബ്ദുൾ മജീദ് കൊട്ടുപ്പുറത്ത്, ഫസൽ കൊടിയത്തൂർ, പിജി മുഹമ്മദ്, എൻകെ അഷ്റഫ്, ഷാബൂസ് അഹമ്മദ് ,കെവി സലാം മാസ്റ്റർ, ഗുലാം ഹുസൈൻ കുറുവാടങ്ങൽ, കുഞ്ഞോയി പാറക്കൽ, സിവി അബ്ദുറസ്സാഖ്, ബഷീർ മാസ്റ്റർ, എന്നിവർ ടീമിന് ആശംസകളറിയിച്ച് സംസാരിച്ചു. ജലോത്സവ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീം അംഗങ്ങൾക്കും മികച്ച അമരക്കാരനായി തിരഞ്ഞെടുത്ത സജാദ് കബളവനും ചടങ്ങിൽ ഉപഹാരം നൽകി.

അബ്ദുറഹ്മാൻ കണിച്ചാടി, എൻ മുഹമ്മദ്, എൻ അബ്ദു റഹ്മാൻ എന്നിവർ സംബന്ധിച്ചു. എൻ ജമാൽ സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.

Share:
MTV News Keralaചെറുവാടി:കഴിഞ്ഞ ദിവസം കീഴുപറബിൽ വച്ച് നടന്ന 21-ാമത് ഉത്തരമേഖല ജലോത്സവത്തിൽ കിരീടം ചൂടിയ സികെട്ടിയു ചെറുവാടി ടീം അംഗങ്ങളെ ജന്മ നാട് അനുമോദിച്ചു. സീതി ഹാജി സൗധം ചെറുവാടി നൽകിയ അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് വിളക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. കെവി അബ്ദുറഹ്മാൻ അധ്യക്ഷനായി, ബ്ലോക്ക് മെബർ സുഹ്റ വെള്ളങ്ങോട്ട്, ഗ്രാമ പഞ്ചായത്ത് മെബർമാരായ ആയിശ ചേലപ്പുറത്ത്, അബ്ദുൾ മജീദ് കൊട്ടുപ്പുറത്ത്, ഫസൽ കൊടിയത്തൂർ, പിജി മുഹമ്മദ്, എൻകെ അഷ്റഫ്, ഷാബൂസ്...ഉത്തര മേഖലാ ജലോത്സവ കിരീടം ചൂടിയ സികെട്ടിയു ട്ടീമംഗങ്ങൾക്ക് ജന്മ നാടിന്റെ ആദരം ഹൃദ്യമായി.