ജന ജാഗ്രത സമിതി സംയുക്തയോഗം ചേർന്നു.

MTV News 0
Share:
MTV News Kerala

മുക്കം:കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിന് കാട്ടു പന്നി ശല്യം രൂക്ഷമായ കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജന ജാഗ്രത സമിതി സംയുക്തയോഗം ചേർന്നു.

കാരശ്ശേരി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്ക് പുറമേ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, കുമാരനല്ലൂർ കക്കാട് വില്ലേജ് ഓഫീസർമാർ, കാരശ്ശേരി കൃഷി ഓഫീസർ, കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


യോഗത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത അധ്യക്ഷതവഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.. കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരീം പയങ്കൽ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്,ജിജിത സുരേഷ്,കുഞ്ഞാലി മമ്പാട്ട്,ഷാഹിന ടീച്ചർ, കെ പി ഷാജി, നൗഷാദ് കെ കെ റുഖിയറഹീം,സുനിത രാജൻ, ശ്രുതി കമ്പളത്ത്, എസ്.എഫ്. ഒ കെ പി പ്രശാന്തൻ എന്നിവർ സംസാരിച്ചു.

Share:
MTV News Keralaമുക്കം:കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിന് കാട്ടു പന്നി ശല്യം രൂക്ഷമായ കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജന ജാഗ്രത സമിതി സംയുക്തയോഗം ചേർന്നു. കാരശ്ശേരി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്ക് പുറമേ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, കുമാരനല്ലൂർ കക്കാട് വില്ലേജ് ഓഫീസർമാർ, കാരശ്ശേരി കൃഷി ഓഫീസർ, കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. യോഗത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത അധ്യക്ഷതവഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉദ്ഘാടനം...ജന ജാഗ്രത സമിതി സംയുക്തയോഗം ചേർന്നു.