പഠനോപകരണങ്ങൾ വിതരണം ചെയ്തു

MTV News 0
Share:
MTV News Kerala

ജെ സി ഐ മാവൂരിൻ്റെ ആഭിമുഖ്യത്തിൽ  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രണ്ട്   വ്യത്യസ്ത ചടങ്ങുകളിലായി മാവൂർ GMUP സ്കൂളിനുള്ള പഠനോപകരണങ്ങൾ ഹെഡ് മിസ്ട്രസ്സ് അംബുജ ടീച്ചർക്കും സന്ദീപനി സ്കൂളിനുള്ള പഠനോപകരണങ്ങൾ ഹെഡ് മിസ്ട്രസ്സ്  സിബി ടീച്ചർക്കും ജെ സി ഐ മാവൂർ പ്രസിഡൻ്റ് ബിജീഷ് എം  കൈമാറി. വാർഡ് മെമ്പർ ഉമ്മർ മാസ്റ്റർ  സംബന്ധിച്ചു. അനൂപ്  തുവക്കാട് , സനീഷ് ടി. ശ്രീജിത്ത് ടി, ഷൈജു , സത്താർ മാസ്റ്റർ  എന്നിവർ സന്നിഹിതരായി.