ജെല്ലിക്കെട്ട് സംസ്‌കാരത്തിന്‍റെ അവിഭാജ്യഘടകം: എതിര്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിന് നിരോധനമില്ല. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിയമനിര്‍മാണത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
സംസ്ഥാനങ്ങളുടെ ജെല്ലിക്കെട്ടിലെ നിയമഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. നിയമം നിര്‍മിക്കാനുള്ള അധികാരം നിയമസഭകള്‍ക്കുണ്ടെന്നും, ഭേദഗതി രാഷ്ട്രപതി അംഗീകരിച്ചാതാണെന്നും കോടതി നിരീക്ഷിച്ചു.
തമിഴ് ജനതയുടെ സാംസ്‌കാരിക പെെതൃകത്തിന്‍റെ ഭാഗമാണ് ജെല്ലിക്കെട്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
2014ല്‍ സുപ്രീം കോടതി ഈ കായിക വിനോദം നിരോധിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന കാരണം ചൂണ്ടിക്കാട്ടി മലയാളിയായ ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ജെല്ലിക്കെട്ട് നിരോധിച്ചത്.
എന്നാല്‍ നിരോധനത്തെ മറികടക്കാന്‍ 2017ല്‍ തമിഴ്‌നാട് നിയമഭേദഗതി പാസാക്കി. സംസ്ഥാനത്തിന്‍റെ സാംസ്‌കാരിക പൈതൃകത്തിന്‍റെ ഭാഗമാണ് ജെല്ലിക്കെട്ട്. അതുകൊണ്ട് തന്നെ ഭരണഘടയുടെ അനുച്ഛേദം 29(1) അനുസരിച്ച് ജെല്ലിക്കെട്ട് സംരക്ഷിക്കപ്പെടേണ്ടതാണെന്നായിരുന്നു ഭേദഗതിയില്‍ പറഞ്ഞത്.
ഈ ഭേദഗതിക്കെതിരേ മൃഗസ്‌നേഹികളുടെ സംഘടനയായ പേട്ട (പീപ്പിള്‍ ഫോര്‍ ദd എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സ് ) സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)