ജിഗ്റ സ്നേഹാദരവ് സംഘടിപ്പിച്ചു.

MTV News 0
Share:

വാഴക്കാട്ഃ ഭാവിയുടെ ഭാഗദേയങ്ങളായ
വിദ്യാര്‍ഥികള്‍ സമൂഹത്തിനും വീടിനും വിളക്കും പ്രത്യാശയുമായി
വളരണമെന്ന് സംസ്ഥാന പരീക്ഷാ ജോഃ കമ്മീഷണര്‍ Dr ഗിരീഷ് ഉദ്ബോധനം ചെയ്തു. ജിഗ്റ വാഴക്കാട് സംഘടിപ്പിച്ച
പ്രതിഭകള്‍ക്കുള്ള
സ്നേഹാദരവ്
പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.
പ്രസിഡണ്ട് കെ. എം. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.

വാഴക്കാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ
അഡ്വഃ എം.കെ. നൗഷാദ് , സമീന സലീം, കെ. എം. എ. റഹ്മാന്‍, ടി.കെ. ഉബൈദ്, യൂസഫ് മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു. ടി. പി. അശ്റഫ് ലഹരി വിരുദ്ധ ദിന സന്ദേശം നല്‍കി.
MBBS, +2, SSLC ഉന്നത വിജയികള്‍ക്ക്
ചടങ്ങില്‍ ഉപഹാരങ്ങള്‍
നല്‍കി.

ജിഗ്റ സെക്രട്ടറി കെ. പി. ഫൈസല്‍ മാസ്റ്റര്‍ സ്വാഗതവും
ട്രഷറര്‍ ടി. നാസര്‍ ബാബു നന്ദിയും
പറഞ്ഞു.