കോഴിക്കോട്: ജേര്‍ണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷന് (ജെ.എം.എ) ജില്ലാ പ്രവര്‍ത്തക യോഗം സംസ്ഥാന സെക്രട്ടറി എം.മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മുന്‍പുണ്ടായിരുന്ന പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പുന:സ്ഥാപിക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഭാരവാഹികളായി പി.ടി.നിസാര്‍ (പ്രസിഡണ്ട്), സുനില്‍ കുമാര്‍.എം, ജെസ്സി,സി.ജി (വൈസ് പ്രസിഡണ്ടുമാര്‍), ഋഷികേശ്.കെ.സി (സെക്രട്ടറി), പി.കെ.ജയചന്ദ്രന്, അനീസ.എ.കെ(ജോ. സെക്രട്ടറിമാര്‍), ഗിന്നസ് റിനീഷ് കുമാര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ആഗസ്റ്റ് 12ന് ജില്ലാ കണ്വെന്ഷന് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)