സ്‌പീക്കർ എ എൻ ഷംസീറിനെതിരെ ഹിന്ദുസമുദായ സംഘടനകളെ യോജിപ്പിച്ച് സമരത്തിനിറങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു.
നാമജപയാത്രക്കെതിരെ കേസെടുത്തത് അപലപനീയമാണ്. സ്‌പീക്കർക്കെതിരെയാണ് കേസെടുക്കേണ്ടത്. പള്ളിയിൽ പോവുകയും നോമ്പെടുക്കുകയും ചെയ്‌ത് തികഞ്ഞ മതവിശ്വാസിയായാണ് സ്‌പീക്കർ പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആക്ഷേപിച്ചു.
കോൺഗ്രസിന് ഈ പ്രശ്‌നത്തിൽ ഇരട്ടത്താപ്പാണ്. എൻഎസ്‌എസ് രംഗത്തിറങ്ങിയതിനാൽ നിൽക്കക്കള്ളിയില്ലാതെയാണ് കോൺഗ്രസ് വന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)