സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

MTV News 0
Share:
MTV News Kerala

ഊർക്കടവ്: മെയ് 24, 25, 26 തീയതികളിൽ ഊർക്കടവ് താഴ്‌വാരത്ത് വെച്ച് നടക്കുന്ന സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിർവഹിച്ചു.

മെയ് 24ന് നടക്കുന്ന സി.എം മൗലിദ് സദസ്സിന് സിഎം മുഹമ്മദ് അബൂബക്കർ സഖാഫി മടവൂർ നേതൃത്വം നൽകും. 25 ന് ലുക്മാനുൽ ഹക്കീം സഖാഫി പുല്ലാരയും 26 ന് ദേവർശോല അബ്ദുൽ സലാം മുസ്‌ലിയാരും പ്രഭാഷണം നടത്തും. പ്രഭാഷണം, മൗലിദ് സദസ്സ്, ദുആ മജ്‌ലിസ്, അന്നദാനം, ഖത്മുൽ ഖുർആൻ തുടങ്ങി വിവിധ പദ്ധതികളോടെ നടക്കുന്ന പരിപാടി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രാർത്ഥനയോടെ സമാപിക്കും.

സ്വാഗത സംഘം ചെയർമാൻ സി എം അബ്ദുൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശഫീഖ് സഖാഫി, ജാബിർ തങ്ങൾ, തുടങ്ങിയവർ പ്രസംഗിച്ചു. ആറ്റക്കോയ തങ്ങൾ, അബ്ദുസ്സലാം മുസ്‌ലിയാർ, പുതുക്കോത്ത് അബ്ദു റഹ്മാൻ ഹാജി, സയ്യിദ് ഹാമിദ് സഖാഫി, അബ്ബാസ് പത്തനാടത്ത്, അബ്ദു റഊഫ് സഖാഫി, അബ്ദുസ്സലാം കല്ലട, വി അബ്ദു റഊഫ്, സി വീരാൻകുട്ടി, സയ്യിദ് യാസീൻ സഖാഫി, ഷഫീഖ് ലത്തീഫി, മിദ്ലാജ് കറുത്തേടത്ത്, അലവി പുതുക്കോത്ത്, പി അബ്ദു തുടങ്ങിയവർ സംബന്ധിച്ചു.