കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു.

MTV News 0
Share:

പെരുമണ്ണ:കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. പെരുമണ്ണ കോട്ടായി താഴം പൂവ്വത്തും കണ്ടി ചന്ദ്രൻ 68 ആണ് മരിച്ചത്.
പെരുമണ്ണ പെരുമൺ പുറക്കു സമീപം കൃഷിയിടത്തിൽ അടക്ക പറിക്കുന്നതിനിടെ
കടന്നൽ കുത്തേൽക്കുകയായിരുന്നു. രാവിലെ ഒൻപതരയോടെയാണ്
അപകടം സംഭവിച്ചത്.
പരിക്കേറ്റ ഉടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
കൂടെയുണ്ടായിരുന്ന
മറ്റ് രണ്ട് പേർക്കും കടന്നൽ കുത്തിൽ പരിക്കേറ്റു. മണി, മൂസ എന്നിവർക്കാണ് പരിക്കേറ്റത്
ഇവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.