കലാപ്രവർത്തനത്തിനൊപ്പം നാടിൻ്റെ സംസ്കാരം കാത്ത് സൂക്ഷിക്കാനും കേരളത്തിലെ കലാലീഗ് പ്രവർത്തകർ മുന്നിട്ടിറങ്ങണം : കേരള കലാലീഗ്
കലാ പ്രവർത്തനത്തിനൊപ്പം നാടിൻ്റെ സംസ്കാരം കാത്ത് സൂക്ഷിക്കാൻ കലാലീഗ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് കേരള കലാലീഗ് സംസ്ഥാന-ജില്ലാ മണ്ഡലം പ്രധാന ഭാരവാഹികളുടെ സുപ്രധാനയോഗത്തിൽ സൂചിപ്പിച്ചു.
കോഴിക്കോട് കോവൂർ സി. എച്ച്. സെൻറർ ഡയാലിസിസ് ഹാളിൽ നടന്ന യോഗത്തിൽ വെച്ചാണ്
കലാലീഗ് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്.
കേരളത്തിലെ
സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കുന്ന
രാഷ്ട്രീയ പിന്നാമ്പുറ
ഭരണകൂട കാഴ്ചകൾ
ലോകം മുഴുവൻ
ഇന്ന് കണ്ടു കൊണ്ടിരിക്കുകയാണ്.
ഗവർണർ പോലും ആ പരമോന്നത പദവിയിൽ ഇരുന്നുകൊണ്ട് കാട്ടിക്കൂട്ടുന്ന വർത്തമാനങ്ങളും,
സംസ്കാരം തൊട്ടു തീണ്ടാത്ത
നടപടികളുമായി ഭരണകൂടവും
പോലീസ് രാജും
അതിന് സഹായിക്കുന്ന വിദ്യാർഥി യുവജന സംഘടനകളും അടക്കം ചെയ്തുകൊണ്ടിരിക്കുന്നത്
പൊതുജനം നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തിൻ്റെ ഗവർണ്ണറടക്കം തെരുവിൽ പടപൊരുതുകയാണ്.
പൊതുജനത്തെ വിഡ്ഢികളാക്കി ഭരണ കർത്താക്കളടക്കം സംസ്കാരമില്ലാതെ തമ്മിൽ തല്ലുന്ന രീതി ഇനിയെങ്കിലും നിറുത്തണമെന്നും കലാലീഗിന്റെ പ്രവർത്തകർ യോഗത്തിൽ ആവശ്യപ്പെട്ടു.
കേരള കലാലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം.സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.
ചെയർമാൻ തൽഹത്ത് കുന്ദമംഗലം യോഗം ഉൽഘാടനം ചെയ്തു.
സംഘടനാ ശാക്തീകരണം സംബന്ധിച്ചും പ്രവർത്തന റിപ്പോർട്ടും
സംസ്ഥാന ജനറൽ സെക്രട്ടറി
മജീദ് അമ്പലംകണ്ടി
അവതരിപ്പിച്ചു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി
കെ കെ കോയ കോവൂർ.
സംസ്ഥാന സെക്രട്ടറി പി സി കാദർ ഹാജി.
ജില്ലാ മണ്ഡലം നേതാക്കളായ
സുബൈർ നെല്ലൂളി , സി.മുനീറത്ത് ടീച്ചർ, ഹമീദ് പുവ്വാട്ട് പറമ്പ്, മുജീബ് റഹ്മാൻ ഇടക്കണ്ടി, മുസ്തഫ മൂഴിക്കൽ,സലിം മുട്ടാഞ്ചേരി, ഖമറുദ്ദീൻ എരഞ്ഞോളി,എ.കെ റഫീഖ്, കെ.ടി. അബ്ദു റസാഖ്, കെ. അബ്ദുല്ലകുട്ടി ചെറൂപ്പ . ഉമ്മയ്യ കുതിരാടം, സുബൈദ മാവൂർ, സുഹറ വേങ്ങേരി , കെ.പി. ശാക്കിർ, സി വി സമദ് കരിക്കാംകുളം
തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)